ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍; അപ്പാച്ചെയുടെ രണ്ട് ടോപ്പ് വേരിയന്റുകളുമായി ടിവിഎസ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്, അവരുടെ പ്രമുഖ മോഡലായ അപ്പാച്ചെയുടെ ആര്‍ടിആര്‍ 160 4വി, ആര്‍ടിആര്‍ 200 4വി എന്നിവയുടെ ടോപ്പ് വേരിയന്റുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

 TVS Apache RTR 160 4V
TVS Apache RTR 160 4Vimage credit: TVS
Edited by :dhanojam
Last Updated :9 സെപ്റ്റംബർ 2025, 1:16 pm IST

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്, അവരുടെ പ്രമുഖ മോഡലായ അപ്പാച്ചെയുടെ ആര്‍ടിആര്‍ 160 4വി, ആര്‍ടിആര്‍ 200 4വി എന്നിവയുടെ ടോപ്പ് വേരിയന്റുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. പുതിയ ആര്‍ടിആര്‍ 160 4വിയ്ക്ക് 1.47 ലക്ഷം രൂപയാണ് വില. അതേസമയം ആര്‍ടിആര്‍ 200 4വിക്ക് 1.59 ലക്ഷം രൂപ വില വരും. ഇത് രണ്ടും ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില ആണ്.

ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഒരു പുതിയ ക്ലാസ്-ഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ് ഈ ബൈക്കുകളില്‍ ലഭ്യമാണ്. അപ്പാച്ചെ ആര്‍ആര്‍ 310ല്‍ ഇത്തരം പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍ കണ്ടിട്ടുണ്ട്. രാത്രിയില്‍ നല്ല പ്രകാശം നല്‍കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വോയ്സ് അസിസ്റ്റും ഉള്ള പുതിയ അഞ്ച് ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു പ്രത്യേകത. മെച്ചപ്പെട്ട പ്രകടനത്തിനും സുരക്ഷയ്ക്കുമായി രണ്ട് മോഡലുകളും ഇപ്പോള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും സഹിതമാണ് വരുന്നത്.

പുതിയ വേരിയന്റുകള്‍ക്കായി ടിവിഎസ് പുതിയ കളര്‍ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. ആര്‍ടിആര്‍ 160 4വി റേസിങ് റെഡ്, മറൈന്‍ ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നി നിറങ്ങളില്‍ ലഭ്യമാണ്. അതേസമയം ആര്‍ടിആര്‍ 200 4വി മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

News Now

Summary

New TVS Apache RTR 160 4V, Apache RTR 200 4V Top Variants Launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates