
ഇന്ത്യയില്‍ ഏറ്റവും വിപണി മൂല്യമുള്ള പത്തു ബ്രാന്‍ഡുകള്‍
ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നില്‍ ടാറ്റ ഗ്രൂപ്പ് ആണ്

2860 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള ടാറ്റ ഗ്രൂപ്പ് ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡ്. ഇന്‍ഫോസിസും എച്ച്ഡിഎഫ്സി ഗ്രൂപ്പുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് പുതിയ പട്ടിക പുറത്തുവിട്ടത്.
1ടാറ്റ ഗ്രൂപ്പ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നില്‍ ടാറ്റ ഗ്രൂപ്പ് ആണ്. 2860 കോടി ഡോളര്‍ ( ഏകദേശം 2.38 ലക്ഷം കോടി രൂപ) ആണ് ബ്രാൻഡ് മൂല്യം.
2ഇന്‍ഫോസിസ്

രണ്ടാം സ്ഥാനത്ത് ഐടി കമ്പനിയായ ഇന്‍ഫോസിസ് ആണ്. 9 ശതമാനം വളര്‍ച്ചയോടെ ബ്രാന്‍ഡ് മൂല്യം 1420 കോടി ഡോളറായി ( ഏകദേശം 1.18 ലക്ഷം കോടി രൂപ) ഉയര്‍ന്നു.
3എച്ച്ഡിഎഫ്സി ഗ്രൂപ്പ്

എച്ച്ഡിഎഫ്സി ലിമിറ്റഡുമായുള്ള ലയനത്തെ തുടര്‍ന്ന് എച്ച്ഡിഎഫ്സി ഗ്രൂപ്പ് ആണ് മൂന്നാം സ്ഥാനത്ത്. 1004 കോടി ഡോളറാണ് ( ഏകദേശം 88,400 കോടി രൂപ) ബ്രാന്‍ഡ് മൂല്യം.
4എല്‍ഐസി

നാലാം സ്ഥാനത്ത് എല്‍ഐസി ഗ്രൂപ്പ് ആണ്. 1000 കോടി ഡോളറാണ് ബ്രാന്‍ഡ് മൂല്യം.
5റിലയന്‍സ് ഗ്രൂപ്പ്

റിലയന്‍സ് ഗ്രൂപ്പ് ആണ് ബ്രാന്‍ഡ് മൂല്യത്തില്‍ അഞ്ചാം സ്ഥാനത്ത്. 837 കോടി ഡോളറാണ് മൂല്യം.
6എസ്ബിഐ ഗ്രൂപ്പ്

BISWANATH
എസ്ബിഐ ഗ്രൂപ്പ് ആണ് ബ്രാന്‍ഡ് മൂല്യത്തില്‍ ആറാം സ്ഥാനത്ത്. എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, എല്‍ ആന്റ് ടി, മഹീന്ദ്ര ഗ്രൂപ്പ് എന്നിവയാണ് ആദ്യ പത്തിലെ മറ്റു ബ്രാന്‍ഡുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News

കരീന കപൂറിന്റെ 485 കോടിയുടെ ആസ്തി; വീടുകളും ആഡംബര കാറുകളും ബാഗുകളും

ഏകദേശം 7000 കോടി ചെലവ്, ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങള്‍; സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി
