179 രൂപയ്ക്ക് പരിധിയില്ലാതെ വിളിക്കാം; പുതിയ പ്ലാനുമായി ഐഡിയ
179 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് പരിധിയില്ലാതെ വോയ്സ് കോള്‍ ചെയ്യുന്നതിനുളള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്

മുംബൈ:ടെലികോം രംഗത്ത് മത്സരം മുറുക്കി പ്രമുഖ കമ്പനിയായ ഐഡിയയും ആകര്‍ഷണീയമായ പ്ലാന്‍ പുറത്തിറക്കി. 179 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് പരിധിയില്ലാതെ വോയ്സ് കോള്‍ ചെയ്യുന്നതിനുളള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റു ടെലികോം കമ്പനികളായ എയര്‍ടെലും വൊഡഫോണും സമാനമായ പ്ലാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ചിരുന്നു. ഇതുമായി കിടപിടിക്കുന്ന പ്ലാനാണ് ഉപഭോക്താക്കള്‍ക്കായി ഐഡിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമേ ഒരു ജിബി ഡേറ്റയും പ്രസ്തുത റീച്ചാര്‍ജ്ജിന് ലഭ്യമാക്കും.
എന്നാല്‍ റീച്ചാര്‍ജ്ജ് കാലാവധി സര്‍ക്കിള്‍ അനുസരിച്ച് വിഭിന്നമായിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ 60 കോടി മൊബൈല്‍ ഉപയോക്താക്കള്‍ മുഖ്യമായി ഫോണ്‍ ഉപയോഗിക്കുന്നത് വോയ്സ് കോളിനാണ്. ഇവിടെ വലിയ വളര്ച്ചസാധ്യതാണ് ഉളളതെന്ന് കമ്പനി ചൂണ്ടികാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


