200 രൂപ നോട്ടുകള്‍ നാളെ പുറത്തിറക്കും

ചില്ലറ ക്ഷാമം പരിഹരിക്കാനുള്ള ആര്‍ബിഐ നീക്കത്തിനു കഴിഞ്ഞ ദിവസം ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചിരുന്നു

Edited by :migrator
Last Updated :19 ജനുവരി 2024, 11:57 pm IST

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപ നോട്ടുകള്‍ നാളെ പുറത്തിറക്കും. ചില്ലറ ക്ഷാമം പരിഹരിക്കാനുള്ള ആര്‍ബിഐ നീക്കത്തിനു കഴിഞ്ഞ ദിവസം ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചിരുന്നു. ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

Story image

നിലവില്‍ തുടരുന്ന ചില്ലറക്ഷാമത്തിനു പരിഹാരം കാണാന്‍ പുതിയ നോട്ടകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പുതിയ 500, 2,000 നോട്ടുകള്‍ മാത്രമാണ് ആര്‍ബിഐ പുറത്തിറക്കിയിട്ടുള്ളത്.

Story image

നിലവില്‍ പ്രചാരത്തിലുള്ള രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

200 Rupee Note | Latest Financial News in Malayalam | Business News