ആദ്യ രണ്ടു മണിക്കൂറിൽ 28 ശതമാനം; എൽഐസി ഐപിഒ തുടങ്ങി

എൽഐസിയുടെ  3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
Edited by :migrator
Last Updated :20 ജനുവരി 2024, 9:01 am IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഐപിഒ തുടങ്ങി. ആദ്യ രണ്ടു മണിക്കൂറിൽ 28 ശതമാനം ഓഹരികളാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ജീവനക്കാരും പോളിസി ഉടമകളും റീട്ടെയിൽ നിക്ഷേപകരുമെല്ലാം സബ്‌സ്‌ക്രിപ്‌ഷൻ നടത്തുന്നുണ്ട്. 

ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ  3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിൽപ്പനയ്‌ക്കെത്തിയ ഓഹരികളുടെ ഏകദേശം 27 ശതമാനം സബ്‌സ്‌ക്രൈബ്  ചെയ്തു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ തുറന്നിരിക്കുന്ന എൽഐസി ഐപിഒ ഈ മാസം 9ന് അവസാനിക്കും.

അതേസമയം100 പോയന്റ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സെൻസെക്‌സ് താമസിയാതെ 20 പോയന്റിലേക്കെത്തി. നിഫ്റ്റിയിൽ 17,063 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവർഗ്രിഡ് കോർപ്, എൻടിപിസി, ടാറ്റ സ്റ്റീൽ, ഐടിസി, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഫാർമ ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now