ദിവസേന 3 ജിബി വരെ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്ന പ്ലാനുകളാണ് കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കുന്നത്

Last Updated :20 January 2024, 8:02 am IST

News Now

ന്യൂഡൽഹി : ടെലികോം രം​ഗത്തെ മൽസരത്തിൽ വിപണി പിടിക്കുക ലക്ഷ്യത്തോടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. ജൂലൈ ഒന്നു മുതൽ ബിഎസ്എൻഎൽ അഖിലേന്ത്യാതലത്തിൽ പുതിയ മൂന്ന് ബ്രോഡ്ബാൻഡ് പ്ലാനുകൾ കൂടി അവതരിപ്പിക്കുന്നു. ദിവസേന 3 ജിബി വരെ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്ന പ്ലാനുകളാണ് കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കുന്നത്. 

എട്ട് എംബിപിഎസ് വരെ വേഗമുള്ള രണ്ടു പ്ലാനുകളിൽ ദിവസേന 2 ജിബി ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാനാകും. പ്രതിമാസ വാടക യഥാക്രമം 249 രൂപയും 299 രൂപയുമാണ്. ഡേറ്റാ ലിമിറ്റ് കഴിഞ്ഞാലും 1 എംബിപിഎസ് വേഗത്തിൽ അധിക ചാർജുകളില്ലാതെ ഉപയോഗിക്കാം. 499 രൂപയുടെ പ്ലാനിലാണു ദിവസേന 3 ജിബി വീതം ഹൈസ്‍പീഡ് ഇന്റർനെറ്റ് ഉപയോഗം സാധിക്കുക.

അടുത്തിടെ ബിഎസ്എൻഎൽ അവതരിപ്പിച്ച സൂപ്പർസ്റ്റാർ 300 ബ്രോഡ്ബാൻഡ് പ്ലാൻ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രതിമാസം 749 രൂപയ്ക്ക് 50 എംബിപിഎസ് വേഗത്തിൽ 300 ജിബി ഡേറ്റയും ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനുമാണ് ഈ പ്ലാനിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 ദിവസം, 249 രൂപ, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ