സുഖമായി ജീവിക്കണോ?; ഇതാ സമ്പാദ്യം വളര്‍ത്താന്‍ ഏഴ് വഴികള്‍

മുന്‍കൂട്ടി തന്നെ പണം സമ്പാദിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്

SAVINGS
SAVINGSപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :4 ഫെബ്രുവരി 2026, 12:25 pm IST

പെന്‍ഷന്‍ ആകുമ്പോള്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതെ സുഖകരമായി ജീവിക്കാന്‍ സാധിക്കുക, വീട് വെയ്ക്കുക, കുട്ടികളുടെ വിദ്യാഭ്യാസം, മക്കളുടെ വിവാഹം, സ്ഥലം വാങ്ങുക തുടങ്ങി ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങളാണ് ഉണ്ടാവുക. അതിനാല്‍ മുന്‍കൂട്ടി തന്നെ പണം സമ്പാദിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. പണം ലാഭിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കുന്ന ഏഴ് വഴികള്‍ പരിശോധിക്കാം.

150-30-20 റൂള്‍

 50/30/20 rule

50/30/20 rule

ai image

വരുമാനത്തെ മൂന്നായി തിരിക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കായി 50% (ഭക്ഷണം, ബില്ലുകള്‍) മാറ്റിവെയ്ക്കുക. വിനോദങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമായി വരുമാനത്തിന്റെ 30 ശതമാനം നീക്കിവെയ്ക്കുക. സമ്പാദ്യത്തിനായി ശേഷിക്കുന്ന 20 ശതമാനം നീക്കിവെയ്ക്കുക എന്നതാണ് 50-30-20 റൂള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

2അടുക്കളയിലെ ചെലവുകള്‍ കുറയ്ക്കാം

GROCERY ITEMS

GROCERY ITEMS

പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൃത്യമായ ഒരു ലിസ്റ്റ് തയ്യാറാക്കുക. അനാവശ്യമായി സ്‌നാക്‌സുകളും പാക്കറ്റ് ഭക്ഷണങ്ങളും വാങ്ങുന്നത് ഒഴിവാക്കിയാല്‍ മാസാവസാനം വലിയൊരു തുക ലാഭിക്കാന്‍ സാധിക്കും.

3യൂട്ടിലിറ്റി ബില്ലുകളില്‍ ശ്രദ്ധിക്കാം

lpg cylinder

lpg cylinder

ഫയൽ

വൈദ്യുതി ബില്ലും വെള്ളക്കരവും കുറയ്ക്കാന്‍ ചെറിയ മാറ്റങ്ങള്‍ മതി. ആവശ്യമില്ലാത്തപ്പോള്‍ ഫാനുകളും ലൈറ്റുകളും ഓഫ് ചെയ്യുക. കൂടാതെ, ഉപയോഗിക്കാത്ത ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കുന്നത് പണം വെറുതെ കളയുന്നത് തടയാന്‍ സഹായിക്കും.

4യാത്രകളില്‍ ലാഭിക്കാം

TRAVEL

TRAVEL

യാത്രകള്‍ക്കായി ബജറ്റ് ഹോട്ടലുകളോ പൊതുഗതാഗത സംവിധാനങ്ങളോ തെരഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഓഫ്-സീസണുകളില്‍ യാത്ര പ്ലാന്‍ ചെയ്യുന്നതും ലാഭകരമാണ്.

5ക്രെഡിറ്റ് കാര്‍ഡുകള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക

credit card

credit card

ഫയൽ

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ലഭിക്കുന്ന ഡിസ്‌കൗണ്ട് വൗച്ചറുകളും കാഷ്ബാക്കുകളും കൃത്യമായി ഉപയോഗിച്ചാല്‍ നിത്യേനയുള്ള ചെലവുകളില്‍ ലാഭം നേടാം. എന്നാല്‍ ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പലിശ വലിയ ബാധ്യതയാകും.

6നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്തുക

PPF investment

PPF investment

പ്രതീകാത്മക ചിത്രം

ഗവണ്‍മെന്റ് നല്‍കുന്ന വിവിധ നികുതി ഇളവ് പദ്ധതികളെക്കുറിച്ച് (ഉദാഹരണത്തിന് സെക്ഷന്‍ 80 സി) മനസിലാക്കുക. പിപിഎഫ്, ഇഎല്‍എസ്എസ് തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നത് വഴി നികുതി ലാഭിക്കാന്‍ സാധിക്കും. ഒപ്പം സമ്പാദ്യം വളര്‍ത്തുകയും ചെയ്യാം.

7സമ്പാദ്യം നിക്ഷേപമാക്കി മാറ്റുക

 savings scheme

savings scheme

പ്രതീകാത്മക ചിത്രം

പണം വെറുതെ സേവിങ്‌സ് അക്കൗണ്ടില്‍ ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല. പണപ്പെരുപ്പത്തെ മറികടക്കാന്‍ മ്യൂച്ചല്‍ ഫണ്ടുകളിലോ ഓഹരികളിലോ അല്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന സേവിങ്‌സ് അക്കൗണ്ടുകളിലോ നിക്ഷേപിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates