അദാനി ഗ്രൂപ്പ് കമ്പനികള്‍ തിരിച്ചുകയറി; ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡില്‍ 

അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുകയറിയതിനെ തുടര്‍ന്ന് ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡില്‍

ഗൗതം അദാനി, ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

മുംബൈ:  അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുകയറിയതിനെ തുടര്‍ന്ന് ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡില്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 53,000 പോയിന്റിലേക്ക് അടുക്കുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമാണ്. 16000 പോയിന്റിലേക്കാണ് നിഫ്റ്റി നീങ്ങുന്നത്. 

അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശ നിക്ഷേപ കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല എന്ന നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ തിരിച്ചുകയറിയതാണ് ഓഹരി വിപണിക്ക് കരുത്തുപകര്‍ന്നത്. 

അദാനി പോര്‍ട്‌സ് ഒരു ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. അദാനി പവറില്‍ ഇടിവ് ദൃശ്യമായപ്പോള്‍ അദാനി എന്റര്‍പ്രൈസസ് രണ്ടുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികളും മുന്നേറ്റം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now