പിഴയും പലിശയും ഒഴിവാക്കി നികുതി കുടിശിക തീർക്കാം; ആംനെസ്റ്റി പദ്ധതി ഈ മാസം 30 വരെ
പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിയ്ക്കും

തിരുവനന്തപുരം: ഒറ്റത്തവണ നികുതി കുടിശിക തീർപ്പാക്കുന്ന ആംനെസ്റ്റി 2020 പദ്ധതി ഈ മാസം 30ന് അവസാനിക്കും. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിയ്ക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ജിഎസ്ടി വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങൾ പ്രകാരം കുടിശികയുള്ളവർക്കാണ് അപേക്ഷിക്കാനാകുക.
സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയാണ് ഇത്. പദ്ധതി പ്രകാരം മൂല്യ വർദ്ധിത നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി എന്നിവയുടെ കുടിശ്ശികയുള്ളവർക്ക് നികുതി കുടിശ്ശിക ഇളവുകളോടെ ഒറ്റത്തവണയായി തീർപ്പാക്കാം.
കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശ്ശികയുടെ 60 ശതമാനം ഇളവ് ലഭിയ്ക്കും. കുടിശ്ശിക തവണകളായി അടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് ലഭിയ്ക്കും. ഓപ്ഷൻ സമർപ്പിക്കാൻ http://www.keralataxes.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


