നിക്ഷേപകര്‍ കൂടുതല്‍ 'ധനികരായി', ഒറ്റയടിക്ക് കൂടിയത് 5.77 ലക്ഷം കോടി; ഓഹരി വിപണി പുതിയ ഉയരത്തില്‍
റെക്കോര്‍ഡ് തിരുത്തി പുതിയ ഉയരം കുറിച്ച് ഓഹരി വിപണി
മുംബൈ: റെക്കോര്‍ഡ് തിരുത്തി പുതിയ ഉയരം കുറിച്ച് ഓഹരി വിപണി. ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയതാണ് ഓഹരിവിപണിയില്‍ പ്രതിഫലിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കം മുതല്‍ മുന്നേറ്റം രേഖപ്പെടുത്തിയ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1383 പോയിന്റ് നേട്ടത്തോടെ 68,865ലാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 418 പോയിന്റ് മുന്നേറി 20,686ല്‍ ക്ലോസ് ചെയ്തു. ഇരു സൂചികകളും രണ്ടു ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്.
തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ സ്ഥിരത നല്‍കുന്നതാണ് എന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ വിപണിയെ സമീപിച്ചതാണ് മുന്നേറ്റത്തിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ സെക്ടറിലും മുന്നേറ്റമാണ് ദൃശ്യമായത്. ബിജെപിയുടെ നേട്ടത്തിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിക്ക് കരുത്തുപകര്‍ന്നു.
അസംസ്കൃത എണ്ണവില കുറയുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജ്ജിക്കുന്നതും അടക്കമുള്ള ഘടകങ്ങളാണ് പ്രതിഫലിച്ചത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ വിപണി മൂല്യത്തില്‍ 5.77 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതായത് വിപണി മൂല്യം 343.45 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, ബിപിസിഎല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയ കമ്പനികള്‍. അതേസമയം എച്ച്ഡിഎഫ്സി ലൈഫ്, വിപ്രോ, സണ്‍ ഫാര്‍മ തുടങ്ങിയ ചുരുക്കം ഓഹരികള്‍ നഷ്ടം നേരിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

