
ഒരു രൂപയ്ക്ക് ഒരു മാസത്തേയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ; ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍
ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. 'ദീപാവലി ബൊനാന്‍സ 2025' എന്ന പേരിലുള്ള ഈ ഓഫറില്‍, പുതിയ ബിഎസ്എന്‍എല്‍ കണക്ഷന് എടുക്കുന്നവര്‍ക്ക് കേവലം ഒരു രൂപ ചെലവില്‍ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭിക്കും. ഫോര്‍ജി നെറ്റ് വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോള്‍, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങള്‍.
നവംബര്‍ 15നകം പുതിയ കണക്ഷന് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതല്‍ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക. ഓഗസ്റ്റില്‍ കമ്പനി അവതരിപ്പിച്ച സമാനമായ 'ഫ്രീഡം ഓഫര്‍' വലിയ വിജയം കണ്ടിരുന്നു. ആ മാസം 1.3 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ചേര്‍ക്കാന്‍ ഈ ഓഫര്‍ ബിഎസ്എന്‍എല്ലിനെ സഹായിച്ചിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
BSNL Diwali Bonanza Offer: Free 4G Mobile Services, Unlimited Calls, And Internet Data For Just Re 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




