
ഒഴുകിയെത്തിയത് 1.72 ലക്ഷം കോടി; എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കുതിപ്പ്, ഏറ്റവുമധികം നേട്ടം സ്വന്തമാക്കി റിലയന്‍സ്
ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന. വിപണി മൂല്യത്തില്‍ 1.72 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്സ് 709 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന് പുറമേ ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ഓഹരികള്‍ നഷ്ടം നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 48,107 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 19,07,131 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 34,280 കോടി, എയര്‍ടെല്‍ 33,899 കോടി, ബജാജ് ഫിനാന്‍സ് 20,413 കോടി, ഇന്‍ഫോസിസ് 16,693 കോടി, ടിസിഎസ് 11,487 കോടി എന്നിങ്ങനെയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.
അതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെയും എസ്ബിഐയുടെ വിപണി മൂല്യത്തില്‍ യഥാക്രമം 20,040 കോടി, 9,784 കോടി എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
combined market valuation of eight of the top-10 most valued firms jumped Rs 1,72,148.89 crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍


