1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർദ്ധിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. 19 കിലോ​ഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർദ്ധിച്ചത്. ഞായറാഴ്ച അർധരാത്രി മുതൽ പുതിയ വില നിലവിൽവന്നു. 

ഇന്നലെ രാത്രി പത്തുമണിയോടെയാണ് എണ്ണക്കമ്പനികൾ വില പുതുക്കി നിർദേശം പുറപ്പെടുവിച്ചത്. ​ഈ വർഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് വില വർധിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates