എണ്ണവില നൂറു ഡോളറിനു താഴെ, രണ്ടു മാസത്തിനിടെ ആദ്യം; മാന്ദ്യ ഭീതി

ആഗോളതലത്തിലെ മാന്ദ്യഭീതിയാണ് എണ്ണവിലയെ സ്വാധീനിച്ചത്

അസംസ്‌കൃത എണ്ണ വില നൂറു ഡോളറിനു താഴെ/എഎഫ്പി
Last Updated :20 January 2024, 9:03 am IST
Edited by :migrator

അസംസ്‌കൃത എണ്ണ വില രണ്ടു മാസത്തിനിടെ ആദ്യമായി നൂറു ഡോളറിനു താഴെ. ആഗോളതലത്തിലെ മാന്ദ്യഭീതിയാണ് എണ്ണവിലയെ സ്വാധീനിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രിലിനുശേഷം ആദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളറിന് താഴെയെത്തുന്നത്.

ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 99 ഡോളര്‍ ആയി. ഇന്നു രാവിലെ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും കുറഞ്ഞ വില തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 97 ഡോളര്‍ നിലവാരത്തിലുമെത്തി.

ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 38 ലക്ഷം ബാരലിന്റെ വര്‍ധനവുണ്ടായതായി അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്ദ ഭീതി ആവശ്യം കുറച്ചേക്കുമെന്ന ആശങ്കകൂടിയായപ്പോള്‍ മൂന്നു ദിവസം തുടര്‍ച്ചയായി വിലയിടിവ് നേരിട്ടു.

റഷ്യ- യുക്രൈന്‍ യുദ്ധത്തെതുടര്‍ന്ന് ഈ വര്‍ഷം ആദ്യം എണ്ണവില ബാരലിന് 139 ഡോളറിലെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now