പാൻ ആധാറുമായി ബന്ധിപ്പിക്കാൻ വീണ്ടും സാവകാശം; സമയ പരിധി നീട്ടി 

ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടിയിരിക്കുന്നത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:49 am IST

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു. 

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് പാൻ നിർബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സേവനം പൂർത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയ സേവനങ്ഹൾ ലഭിക്കുന്നതിനും പാൻ ഇല്ലാതെ കഴിയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now