8.5 ശതമാനം പലിശ ലഭിച്ചോ?, ഇപിഎഫ് വരിക്കാര്‍ക്ക് അക്കൗണ്ട് പരിശോധിക്കാം; അറിയേണ്ടതെല്ലാം 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടില്‍ വരവുവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അറിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടില്‍ വരവുവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അറിച്ചു. ദീപാവലിക്ക് തൊട്ടുമുന്‍പ് പലിശനിരക്ക് 8.5 ശതമാനമായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അക്കൗണ്ടില്‍ അവശേഷിക്കുന്ന തുകയ്ക്ക് 8.50 ശതമാനം പലിശയാണ് ലഭിക്കുക. 22.55 കോടി അക്കൗണ്ടുകളില്‍ പലിശ വരവുവെച്ചതായി ഇപിഎഫ്ഒ ട്വീറ്റ് ചെയ്തു. 2020-21 സാമ്പത്തിക വര്‍ഷം 8.50ശതമാനം പലിശ നല്‍കാനുള്ള ഇപിഎഫ്ഒയുടെ ശുപാര്‍ശക്ക് നവംബറിലാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയത്. 

Story image

നിലവില്‍ സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് നല്‍കുന്നത്. ബാങ്ക് നിക്ഷേപത്തിന് അഞ്ചുശതമാനവും സ്മോള്‍ സേവിങ്സ് സ്‌കീമുകളില്‍ ശരാശരി ഏഴുശതമാനവുമാണ് നിലവില്‍ പലിശ.


അക്കൗണ്ട് പരിശോധിച്ച് പലിശ ലഭിച്ചതായി വരിക്കാര്‍ക്ക് ഉറപ്പുവരുത്താം. ഉമാങ് ആപ്പ്, ഇപിഎഫ്ഒ മെമ്പര്‍ ഇ-സേവ ഓണ്‍ലൈന്‍, എസ്എംഎസ്, മിസ്ഡ് കോള്‍ എന്നിവ വഴി ബാലന്‍സ് പരിശോധിക്കാന്‍ കഴിയും. 011-22901406 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. അതിന് ശേഷം എസ്എംഎസായി അക്കൗണ്ട് ബാലന്‍സ് അറിയാന്‍ സാധിക്കും. എസ്എംഎസ് അയച്ചും ബാലന്‍സ് അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. EPFOHO UAN ENG എന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്ത് വേണം ബാലന്‍സ് അറിയേണ്ടത്.

Related Article

ഇന്റര്‍നെറ്റ് സേവനമില്ലാതെ തന്നെ പണം ഉടനടി കൈമാറാം; പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് റിസര്‍വ് ബാങ്ക്

ഒന്‍പതാം തവണയും പലിശനിരക്കില്‍ മാറ്റമില്ല; വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നതായി റിസര്‍വ് ബാങ്ക്

20ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു; എട്ടുകാരണങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now