
ഉയര്‍ന്ന പെന്ഷന്; വിവരങ്ങള്‍ നല്കാന് തൊഴിലുടമകള്‍ക്ക് അഞ്ചുമാസം കൂടി സമയം
ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അഞ്ചുമാസം കൂടി സമയം

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അഞ്ചുമാസം കൂടി സമയം നല്‍കിയതായി ഇപിഎഫ്ഒ. അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്കാന് കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ച് ഡിസംബര്‍ 31ന് അവസാനിക്കേണ്ട സമയപരിധിയാണ് മെയ് 31 വരെ ഇപിഎഫ്ഒ വീണ്ടും നീട്ടിയത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടത്.ഉയര്‍ന്ന പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന് ജീവനക്കാര്‍ തെരഞ്ഞെടുക്കുകയും തൊഴിലുടമകള്‍ അത് ശരിവെക്കുകയും ചെയ്യണം.
കഴിഞ്ഞ വര്‍ഷം ജൂലൈ 11 വരെയുള്ള കണക്കനുസരിച്ച് 17.49 അപേക്ഷകളാണ് പെന്‍ഷന്‍കാരുടെയും അംഗങ്ങളുടേതുമായി ലഭിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം ജീവനക്കാരുടെ 3.6 ലക്ഷം അപേക്ഷകള്‍ കൂടി തൊഴിലുടമകള്‍ ശരിവെക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ നല്കാന് കൂടുതല്‍ സമയം നല്‍കണമെന്ന തൊഴിലുടമകളുടെ ആവശ്യം കണക്കിലെടുത്താണ് വീണ്ടും സമയം അനുവദിച്ചതെന്ന് ഇപിഎഫ്ഒ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



