
ഇപിഎഫ്ഒ നോമിനേഷന് നല്‍കാനുള്ള സമയപരിധി നീട്ടി
ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷന് നടത്താനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നീട്ടി

ന്യൂഡല്‍ഹി: ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷന് നടത്താനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്.
ഡിസംബര്‍ 31നകം ഇ-നോമിനേഷന് പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വെബ്സൈറ്റിലെ തകരാര്‍മൂലം നിരവധിപേര്‍ക്ക് നോമിനിയുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
Empower your family, file enomination. #EPFO pic.twitter.com/sY8EjuDjSs
â EPFO (@socialepfo) December 29, 2021
എംപ്ലോയീസ് പെന്ഷന് സ്കീം പ്രകാരം പെന്ഷന് ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷന് നിര്‍ബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


