മോഹിത് ജോഷി ഇന്‍ഫോസിസ് വിട്ടു, ഇനി ടെക് മഹീന്ദ്രയില്‍

മോഹിത് ജോഷി അ‍ഞ്ച് മാസങ്ങൾക്ക് മുൻപാണ് ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.

മോഹിത് ജോഷി
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

ന്യൂഡൽഹി: മുൻ ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി ടെക് മഹേന്ദ്രയുടെ പുതിയ എംഡി, സിഇഒ സ്ഥാനം ഏറ്റെടുക്കും. ഡിസംബർ 19നാണ് ചുമതല ഏറ്റെടുക്കുക. ഇൻഫോസിന്റെ തുടക്കകാലം മുതലുണ്ടായിരുന്ന മോഹിത് ജോഷി അ‍ഞ്ച് മാസങ്ങൾക്ക് മുൻപാണ് ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അതിന് പിന്നാലെയാണ് പടിയിറക്കം.

എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് കോഗ്നിസന്‍റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയായിരുന്നു മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്. ഇൻഫോസിസിന്റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ, ബിസിനസ് വിഭാഗത്തിന്റെ ചുമതലകളായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now