ഒലിച്ചുപോയത് ഒന്നേകാല്‍ ലക്ഷം കോടി, നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; തിരിച്ചടി നേരിട്ട് റിലയന്‍സ്

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

Four of 10 most valued firms lose Rs 1.25 lakh cr in market valuation
നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :26 ജനുവരി 2025, 12:49 pm IST

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.

കഴിഞ്ഞയാഴ്ചയും ഓഹരി വിപണി ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 428 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. റിലയന്‍സിന്റെ നഷ്ടം 74,969 കോടിയാണ്. 16,85,998 കോടിയായാണ് റിലയന്‍സിന്റെ വിപണിമൂല്യം താഴ്ന്നത്. എല്‍ഐസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. എല്‍ഐസി 21,251 കോടി, എസ്ബിഐ 17,626 കോടി, ഐസിഐസിഐ ബാങ്ക് 11,549 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം ഇന്‍ഫോസിസിന്റെ വിപണി മൂല്യം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച 24,934 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 7,78,612 കോടിയായാണ് ഇന്‍ഫോസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 9,398 കോടി, ടിസിഎസ് 9,262 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 3,442 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now