ട്രംപ് നയം വിനയാകുമോ?; ജനുവരിയില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 64,000 കോടി രൂപ
ജനുവരിയില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 64,156 കോടി രൂപ

ന്യൂഡല്‍ഹി: ജനുവരിയില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 64,156 കോടി രൂപ. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനത്തില്‍ ഉണ്ടായ വര്‍ധനയുമാണ് ഓഹരി വിപണിയെ ബാധിച്ചത്.
ഡിസംബറില്‍ വിദേശനിക്ഷേപകര്‍ 15,446 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഈ ഇടിവ്. ഡോളറിനെതിരെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയെ ഏറ്റവുമധികം ബാധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 86 കടന്നിരിക്കുകയാണ്.
ഡൊണള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതോടെ കരുതലോടെയാണ് നിക്ഷപകര്‍ വിപണിയില്‍ ഇടപെടുന്നത്. ഇന്ത്യയ്ക്ക് പ്രതികൂലമായ നയം അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. റിലയന്‍സ് അടക്കമുള്ള നാലു മുന്‍നിര കമ്പനികള്‍ക്ക് ഒന്നടങ്കം 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



