
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍; 12 ദിവസത്തിനിടെ കൂടിയത് പവന് 1500 രൂപ
തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ശനിയാഴ്ച വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറി

കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറി. പവന് 120 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 34,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് പതിനഞ്ച് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4355 രൂപയാണ് വില.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീട് പടിപടിയായി മുന്നേറുന്നതാണ് ദൃശ്യമായത്.
കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വര്‍ണ വില ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ വില വര്‍ധനയാണ് കാണിച്ചത്. ഏപ്രില്‍ മാസത്തില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം വില കുറഞ്ഞത്.
ഏഴാം തീയതി രാവിലെ 34120 രൂപയായും ഉച്ചയ്ക്ക് 34400 ആയുമാണ് കൂടിയത്. എട്ടാം തീയതിയും വില മാറിയില്ല. വെള്ളിയാഴ്ച 34,800 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന് വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



