സ്വര്‍ണവില ഇടിഞ്ഞു; പവന് 560 രൂപ കുറഞ്ഞു 

സംസ്ഥാനത്ത് തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4550 രൂപയായി. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായം വര്‍ധിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. ഇത് ആഭ്യന്തരവിപണിയെ സ്വാധീനിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. അതിനിടെ രണ്ടു ദിവസം വില കുറഞ്ഞെങ്കിലും തുടര്‍ന്നും വില ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസത്തിനിടെ 1500 രൂപയാണ് വര്‍ധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now