സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണവില ഇന്ന് താഴ്ന്നു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണവില ഇന്ന് താഴ്ന്നു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,280 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4410 രൂപയാണ് ഒരു ​​ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 36000 രൂപയായിരുന്ന വില പിന്നീടുള്ള ദിവസങ്ങളിൽ താഴുകയായിരുന്നു. ഒരു ഘട്ടത്തിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയിൽ സ്വർണവില എത്തി. 

പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. ഒരാഴ്ചക്കിടെ 760 രൂപയുടെ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില താഴ്ന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now