സ്വർണ വിലയിൽ ഇന്നും വർധന; 160 രൂപ കൂടി; പവന് 37,120 

സ്വർണ വിലയിൽ ഇന്നും വർധന; 160 രൂപ കൂടി; പവന് 37,120 

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:34 am IST
Edited by :migrator

കൊച്ചി: തുടർച്ചയായി രണ്ടാം ദിനത്തിലും സ്വർണ വില കൂടി. ഇന്ന് പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,120 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും വർധിച്ചു. 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,640 രൂപയായി. 

ഡിസംബർ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നലെ വീണ്ടും ഉയർന്നത്. പിന്നാലെ ഇന്നും നേരിയ വർധന രേഖപ്പെടുത്തുകയായിരുന്നു. 

കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയത് ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലുണ്ടായ ചലനങ്ങൾ ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now