
ഡയറക്ടര്‍, വൈസ് പ്രസിഡന്റ്...; ഉന്നത പദവി വഹിക്കുന്ന 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് ഗൂഗിള്‍
കമ്പനിയുടെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് പ്രമുഖ ടെക് സ്ഥാപനമായ ഗൂഗിള്‍

ന്യൂഡല്‍ഹി: കമ്പനിയുടെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് പ്രമുഖ ടെക് സ്ഥാപനമായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ മാനേജീരിയല്‍ റോളുകളില്‍ ജോലി ചെയ്യുന്ന 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സിഇഒ സുന്ദര്‍ പിച്ചൈ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
ഓപ്പണ്‍എഐ പോലുള്ള എഐ-അധിഷ്ഠിത എതിരാളികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന മത്സരത്തിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സുന്ദര്‍ പിച്ചൈയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ഗൂഗിളിന്റെ പുനഃസംഘടനാ തന്ത്രത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടി.
ചില ജോലി റോളുകള്‍ വ്യക്തിഗത റോളുകളിലേക്ക് മാറ്റിയാണ് പുനഃസംഘടന നടത്തുന്നതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2022 സെപ്റ്റംബറിലാണ് ഗൂഗിള്‍ 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞത്. അടുത്ത ജനുവരിയില്‍ ഗൂഗിള്‍ 12,000 പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


