പലിശ നിരക്കു കുറയില്ല; ഇന്നലെ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍
പലിശ നിരക്കു കുറയില്ല; ഇന്നലെ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പലിശ നിരക്കില്‍ 1.1 ശതമാനം വരെ കുറവു വരുത്തിയാണ് ഇന്നലെ രാത്രി ധനമന്ത്രാലയം ഉത്തരവിറക്കിയത്.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന് ട്വീറ്റ് ചെയ്തു. മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തിലേതു പോലെ നിരക്കുകള്‍ തുടരുമെന്ന് ധനമന്ത്രി അറിയിച്ു.
Interest rates of small savings schemes of GoI shall continue to be at the rates which existed in the last quarter of 2020-2021, ie, rates that prevailed as of March 2021.
â Nirmala Sitharaman (@nsitharaman) April 1, 2021
Orders issued by oversight shall be withdrawn. @FinMinIndia @PIB_India
പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 0.7 ശതമാനം കുറച്ച് 6.4 ആക്കിയാണ് ധനമന്ത്രാലയം ഉത്തരവിറക്കിയത്. നാഷനല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റേത് 0.9 ശതമാനം കുറച്ച് 5.9 ശതമാനമാക്കി. ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിനാണ് ഏറ്റവും വലിയ കുറവു വരുത്തിയത്-1.1 ശതമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


