നാളെ എച്ച്ഡിഎഫ്സി കാര്‍ഡ് ഇടപാടുകള്‍ തടസ്സപ്പെടും; കാരണമിത്
നാളെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡല്‍ഹി: നാളെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ സേവനങ്ങള്‍ തടസ്സപ്പെടും. രാവിലെ 12.30 മുതല്‍ 2.30 വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഇടപാടുകള്‍ തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്സി അറിയിച്ചു.
സിസ്റ്റം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ രണ്ടുമണിക്കൂര്‍ നേരം തടസ്സപ്പെടുന്നതെന്ന് ബാങ്ക് അറിയിച്ചു. സേവനം തടസ്സപ്പെടുന്ന കാര്യം ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി അറിയിക്കുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സേവനം തടസ്സപ്പെടുന്ന സമയത്ത് ബാങ്ക് എടിഎം, പോയിന്റ് ഓഫ് സെയില്‍സ്, ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള സേവനം ലഭിക്കില്ലെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
ജൂണ്‍ 25ന് ശേഷം യുപിഐ വഴി നൂറ് രൂപയോ അതില്‍ കൂടുതലോ വരുന്ന തുക കൈമാറുന്ന ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് നോട്ടിഫിക്കേഷന്‍ നല്‍കുക എന്നും എച്ചഡിഎഫ്സി ബാങ്ക് അറിയിച്ചു. 500 രൂപയോ അതില്‍ കൂടുതലോ വരുന്ന തുക യുപിഐ വഴി സ്വീകരിക്കുന്ന സമയത്തും എസ്എംഎസ് നോട്ടിഫിക്കേഷന്‍ തുടരുമെന്നും ബാങ്ക് അറിയിച്ചു.
WHAT TO READ NEXT

ഇനി ക്ലെയിമുകള്‍ അതിവേഗം; ഇളവുമായി ഇപിഎഫ്ഒ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



