ഇഎംഐ ഉയരും; എച്ച്ഡിഎഫ്‌സി വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു

ഭവന വായ്പ രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്‌സി അടിസ്ഥാന വായ്പാനിരക്ക് വര്‍ധിപ്പിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:02 am IST

ന്യൂഡല്‍ഹി: ഭവന വായ്പ രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്‌സി അടിസ്ഥാന വായ്പാനിരക്ക് വര്‍ധിപ്പിച്ചു. അഞ്ചു ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു.

ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഇതിന് മുന്‍പ് മെയ് രണ്ടിനും മെയ് ഒന്‍പതിനുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. രണ്ടു തവണകളായി 35 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 

വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തിയതോടെ, 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശനിരക്ക് 7.10 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 7.05 ശതമാനമായിരുന്നു. സ്ത്രീകളുടെ പലിശനിരക്ക് ഏഴു ശതമാനത്തില്‍ നിന്ന് 7.05 ശതമാനമായാണ് ഉയര്‍ത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now