കരുത്തുറ്റ എന്‍ജിന്‍, 4.2 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍; 1.76 ലക്ഷം രൂപ വില; എക്‌സ്പള്‍സ് 210 വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അഡ്വഞ്ചര്‍ വിഭാഗത്തില്‍ വരുന്ന എക്‌സ്പള്‍സ് ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി

Hero Xpulse 210
എക്‌സ്പള്‍സ് 210
Edited by :dhanojam
Last Updated :18 ജനുവരി 2025, 4:19 pm IST

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അഡ്വഞ്ചര്‍ വിഭാഗത്തില്‍ വരുന്ന എക്‌സ്പള്‍സ് ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. കൂടുതല്‍ കരുത്തുറ്റ എന്‍ജിനോടെ ഇറങ്ങുന്ന എക്‌സ്പള്‍സ് 210ന് 1.76 ലക്ഷം രൂപയാണ് എക്‌സ് ഷോറൂംവില. എക്‌സ്പള്‍സ് 200നേക്കാള്‍ 24,000 രൂപ കൂടുതലാണ് എക്‌സ്പള്‍സ് 210ന്.

സാധാരണ എക്‌സ്പള്‍സ് ഡിസൈന്‍ തന്നെയാണ് എക്‌സ്പള്‍സ് 210നും. സുതാര്യമായ വൈസര്‍ കൊണ്ട് അലങ്കരിച്ച ഒരു വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ട്യൂബുലാര്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍-പീസ് സീറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.

210 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, 4-വാല്‍വ് എന്‍ജിന്‍ ആണ് എക്‌സ്പള്‍സ് 210 ന് കരുത്ത് പകരുന്നത്. ഇത് 24.6 ബിഎച്ച്പിയും 20.7 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എന്‍ജിനെ സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സുമായി കൂട്ടിയോജിപ്പിച്ചാണ് മോട്ടോര്‍സൈക്കിളില്‍ വിപണിയില്‍ എത്തുന്നത്. ആറാമത്തെ ഗിയര്‍ മികച്ച ഹൈവേ റൈഡിംഗ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

4.2 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് സ്‌കൂട്ടര്‍ വരുന്നത്. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയര്‍ സ്പോക്ക് വീലുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്യൂബ്ഡ് ബ്ലോക്ക് പാറ്റേണ്‍ ടയറുകളില്‍ പൊതിഞ്ഞിട്ടുണ്ട്. ബുക്കിങ് ഉടന്‍ ആരംഭിക്കും. ബ്രേക്കിങ്് സിസ്റ്റത്തില്‍ ഡ്യുവല്‍-ചാനല്‍ ABS ഉള്ള ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ഉള്‍പ്പെടുന്നു. ബുക്കിങ് ഉടന്‍ ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now