എസ് യുവിയില്‍ പോരാട്ടം 'പൊടിപൊടിക്കും'; നാലു വേരിയന്റുകളില്‍ ഹോണ്ട എലിവേറ്റ്, വില 11 ലക്ഷം മുതല്‍

കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ കടുത്ത മത്സരത്തിനുള്ള സൂചന നല്‍കി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ എലിവേറ്റ് അവതരിപ്പിച്ചു

image credit: honda cars india
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

മുംബൈ: കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ കടുത്ത മത്സരത്തിനുള്ള സൂചന നല്‍കി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ എലിവേറ്റ് അവതരിപ്പിച്ചു. ആറു വര്‍ഷത്തിന് ശേഷം കൊണ്ടുവന്ന പുതിയ മോഡലിന് 11 ലക്ഷം രൂപ മുതലാണ് വില ( എക്‌സ് ഷോറൂം). ഡബ്ല്യൂആര്‍ വി ആണ് ഇതിന് മുന്‍പ് പുറത്തിറക്കിയ മോഡല്‍. 

നാലു വേരിയന്റുകളിലാണ് കാര്‍ പുറത്തിറക്കിയത്. സിംഗിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് മറ്റൊരു പ്രത്യേകത. രാജ്യമൊട്ടാകെ എലിവേറ്റിന്റെ ഡെലിവറി ആരംഭിച്ചതായി കമ്പനി അറിയിച്ചു. 16 കിലോമീറ്ററിലധികം മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 

എസ് വി, വി , വിഎക്‌സ്, ഇസഡ്എക്‌സ് എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് വാഹനം പുറത്തിറക്കിയത്. എസ് വിക്ക് 11 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വി 12.11 ലക്ഷം, വി സിവിടി 13.21 ലക്ഷം, വി എക്‌സ് 13.50 ലക്ഷം, വി എക്‌സ് സിവിടി 14.60 ലക്ഷം, ഇസഡ് എക്‌സ് 14.90 ലക്ഷം, ഇസഡ് എക്‌സ് സിവിടി 16 ലക്ഷം എന്നിങ്ങനെയാണ് മറ്റു വേരിയന്റുകളുടെ എക്‌സ് ഷോറൂം വില.

സിറ്റി സെഡാനില്‍ പരീക്ഷിച്ച 1.5 ലിറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 119 ബിഎച്ച്പിയും 145 എന്‍എം ടോര്‍ക്യൂവും ഉല്‍പ്പാദിപ്പിക്കാന്‍ കരുത്തുള്ളതാണ് എന്‍ജിന്‍. നല്ല ഉയരവും ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്ന എലിവേറ്റ്,  ഇ3 എയര്‍ക്രോസിന്റെ 511ലിറ്റര്‍ കപ്പാസിറ്റിക്ക് ശേഷം, എതിരാളികള്‍ക്കിടയിലെ രണ്ടാമത്തെ വലിയ ബൂട്ട് സ്‌പേസുമായാണ് വിപണിയില്‍ അവതരിപ്പിച്ചത്.6സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. ഹൈബ്രിഡ് ഓപ്ഷന് പകരം, 2026 ഓടെ എലിവേറ്റ് എസ്യുവിയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാനും പദ്ധതിയുണ്ട്. 

എല്‍ഇഡി പ്രോജക്ടര്‍ ഹെഡ് ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, 10.35 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഏഴ് ഇഞ്ച് ഡിജിറ്റല്‍ െ്രെഡവേഴ്‌സ് ഡിസ്‌പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങി നിരവധി മറ്റു ഫീച്ചറുകളോട് കൂടിയാണ് വാഹനം പുറത്തിറങ്ങിയത്.

സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് എയര്‍ബാഗുകള്‍, ഒരു പിന്‍ പാര്‍ക്കിംഗ് ക്യാമറ, ലെയ്ന്‍വാച്ച് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ഉള്ള ESP എന്നിവ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ ഉള്‍പ്പെടുന്ന അഡാപ്റ്റീവ് െ്രെഡവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് സുരക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകത. ഹോണ്ട എലിവേറ്റിനെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now