മഴ കുറഞ്ഞു, പഞ്ചസാരയുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം;  കയറ്റുമതി നിരോധിച്ചേക്കും 

രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ നീക്കം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ നീക്കം. ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന അടുത്ത സീസണില്‍ പഞ്ചസാരയുടെ കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പാദനം കുറവാണ്. ആഭ്യന്തര തലത്തിലെ ആവശ്യകത മുന്നില്‍ കണ്ടാണ് മില്ലുകളില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

കരിമ്പ് ഉല്‍പ്പാദക പ്രദേശങ്ങളില്‍ ഇത്തവണ മഴ കുറവാണ്. പ്രധാന കരിമ്പ് ഉല്‍പ്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ശരാശരിയേക്കാള്‍ താഴെയാണ് മഴ. ഏകദേശം 50 ശതമാനത്തിന്റെ കുറവാണ് മഴയില്‍ സംഭവിച്ചിരിക്കുന്നത്. പഞ്ചസാര ഉല്‍പ്പാദനത്തെ ഇത് ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതി നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

കഴിഞ്ഞ ഏഴുവര്‍ഷം രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിച്ചിരുന്നില്ല. പഞ്ചസാര കയറ്റുമതി നിരോധിക്കുന്നത് ആഗോള വിപണിയില്‍ പഞ്ചസാരയുടെ വില ഉയരാന്‍ കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now