ഇന്‍സ്റ്റഗ്രാമില്‍ എഐ സ്റ്റിക്കര്‍ ടൂളുകള്‍ എങ്ങനെ ഉപയോഗിക്കാം?

ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ക്ലിക്കിലൂടെ ഒരു ഇമേജില്‍ നിന്ന് ഏത് വസ്തുവും വേര്‍തിരിക്കാനാകും

ഫയൽ ചിത്രം
Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST


ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ എഐയില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍ ടൂള്‍ എത്തുന്നു. ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും പുതിയ സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.

പുതിയ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ ക്രിയേറ്റ് ബട്ടണ്‍ ടാപ്പ് ചെയ്ത് സ്റ്റിക്കര്‍ സെര്‍ച്ച് എന്‍ട്രി ബോക്‌സ് കാണാം. ബ്ലോഗ് പോസ്റ്റ് പറയുന്നതനുസരിച്ച്  ഉപയോക്താക്കള്‍ക്ക് ഇഷ്ടനുസൃതം സ്റ്റിക്കറ്റുകള്‍ നിര്‍മ്മിക്കാം. ഇന്‍സ്റ്റഗ്രാമിലെ
കാമറ വഴിയോ അല്ലെങ്കില്‍ വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാം. 

ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ക്ലിക്കിലൂടെ ഒരു ഇമേജില്‍ നിന്ന് ഏത് വസ്തുവും വേര്‍തിരിക്കാനാകും. നിങ്ങള്‍ക്ക് സ്റ്റിക്കര്‍ അല്‍പ്പം മാറ്റണമെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ എഐ സ്റ്റിക്കര്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വിഷയം നേരിട്ട് തിരഞ്ഞെടുക്കാം. ജനറേറ്റുചെയ്ത സ്റ്റിക്കര്‍ നിങ്ങളുടെ റീലിലോ സ്റ്റോറിയിലോ ചേര്‍ക്കാന്‍ 'സ്റ്റിക്കര്‍ യൂസ്‌' ബട്ടണ്‍ ടാപ്പുചെയ്യാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now