ഫോബ്‌സ് പട്ടികയിലെ ഇന്ത്യന്‍ സമ്പന്നരില്‍ അന്‍പതാമത്തെയാളാണ് ജോയ് ആലൂക്കാസ്.

ആറ് കോടിയുടെ റോള്‍സ് റോയസ് കള്ളിനന്‍ സ്വന്തമാക്കി ജോയ് ആലുക്കാസ്
Last Updated :21 March 2024, 5:12 pm IST

News Now

ആഡംബര വാഹനനിര്‍മാതക്കളില്‍ അവസാന വാക്കായി ലോകം അംഗീകരിക്കുന്ന ബ്രാന്‍ഡാണ് റോള്‍സ് റോയ്‌സ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മലയാളി സ്വര്‍ണവ്യവസായി ജോയ് ആലുക്കാസ് തന്റെ കാര്‍ ശേഖരത്തിലേക്ക് പുതിയ ഒരു ആഡംബരക്കാര്‍ കൂടി എത്തിച്ചു. ആറ് കോടിയിലധികം വിലവരുന്ന റോള്‍സ് റോയ്‌സ് കള്ളിനനാണ് അദ്ദേഹം സ്വന്തമാക്കിയത്

ഫോബ്‌സ് പട്ടികയിലെ ഇന്ത്യന്‍ സമ്പന്നരില്‍ അന്‍പതാമത്തെയാളാണ് ജോയ് ആലൂക്കാസ്. 4.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 14513 കോടി രൂപയുടെ വിറ്റുവരവാണ് ജോയ് ആലുക്കാസ് റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആധ്യ ഓള്‍ വീല്‍ െ്രെഡവ് എസ്‌യുവിയാണ് കള്ളിനന്‍. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ 'കള്ളിനന്‍ ഡയമണ്ടി'ല്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. നേരത്തെ മലയാളി വ്യവസായിയായ എംഎ യൂസഫലിയും റോള്‍സ് റോയ്‌സ് സ്വന്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates