
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

ന്യൂഡല്ഹി: പലിശനിരക്കില് മാറ്റം വരുത്താതെ റിസര്വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. വായ്പകള്ക്ക് ബാങ്കുകളില് നിന്നും റിസര്വ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. വിലക്കയറ്റം നിയന്ത്രണവിധേമല്ലാത്ത സാഹചര്യത്തിലാണ് പലിശനിരക്കില് മാറ്റം വരുത്തേണ്ട എന്ന് പണ നയ സമിതി തീരുമാനിച്ചത്.
മാര്ജിനല് സ്റ്റാന്ഡിങ് ഫെസിലിറ്റി, ബാങ്ക് നിരക്ക് എന്നിവയിലും മാറ്റമില്ല. 4.25 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായിരിക്കുമെന്ന് റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച മെച്ചപ്പെടുത്തുന്നതിന് അനുകൂലമായ നിലപാട് തുടരും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില് നിന്ന് സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. അതേസമയം വിലക്കയറ്റം പിടിച്ചുനിര്ത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ പറഞ്ഞു.
നടപ്പുസാമ്പത്തിക വര്ഷം രാജ്യത്തിന്റെ ജിഡിപി വളര്ച്ചാനിരക്ക് നെഗറ്റീവ് ആയിരിക്കും. ജിഡിപിയില് മൈനസ് 7.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് അനുമാനമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

