സ്വര്‍ണവില കൂടി; 44,000ന് മുകളില്‍ 

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:23 am IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും വില ഉയര്‍ന്ന് തിങ്കളാഴ്ചത്തെ നിലവാരത്തിലേക്ക് തന്നെ മടങ്ങി എത്തുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 20ന് 44,560 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലും സ്വര്‍ണവില എത്തി. 17 ദിവസത്തിനിടെ ഏകദേശം 1200 രൂപയാണ് വര്‍ധിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസം വരെ കണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now