എല്‍ഐസി ലിസ്റ്റിങ് മെയ് 17ന് 

മെയ് നാലു മുതല്‍ ഒന്‍പതു വരെ കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

എല്‍ഐസി
Last Updated :20 January 2024, 9:00 am IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മെയ് 17ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്‌തേക്കും. മെയ് നാലു മുതല്‍ ഒന്‍പതു വരെ കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഐപിഒയ്ക്ക് ഒരാഴ്ചയ്ക്കു ശേഷം എല്‍ഐസി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന. 902-949 പ്രൈസ് ബാന്‍ഡിലാണ് ഐപിഒ. 

മെയ് പതിനാറിന് എല്‍ഐസി ഓഹരികള്‍ ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ എത്തുമെന്നാണ് സെബിയിലെ ഫയലിങ്ങില്‍ വ്യക്തമാക്കിയിട്ടുള്ളത്. തൊട്ടടുത്ത ദിവസം ഓഹരികളുടെ ട്രെയ്ഡിങ് തുടങ്ങിയേക്കും. 

എല്‍ഐസിയുടെ 22,13,74,920 ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്കായി 15,81,249 ഓഹരികളും പോളിസി ഹോള്‍ഡര്‍മാര്‍ക്കായി 2,21,37,429 ഓഹരികളും നീക്കിവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now