
ആപ്പിൾ ഷോറൂമിനെ ആവേശത്തോടെ വരവേറ്റ് ജനം; കടയ്ക്ക് മുന്നിൽ നീണ്ട ക്യൂ- വീഡിയോ
പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ സ്റ്റോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറന്നു

ന്യൂഡൽഹി: പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ സ്റ്റോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറന്നു. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ഉദ്ഘാടനം ചെയ്തത്. ആപ്പിൾ സ്റ്റോറിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കഴിഞ്ഞദിവസം മുംബൈയിലാണ് പ്രവർത്തനം ആരംഭിച്ചത്.
ഡൽഹി സാകേത് സെലക്ട് സിറ്റിവാക്ക് മാളിലാണ് പുതിയ ഷോറൂം.ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ കടയുടെ മുന്നിൽ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ആപ്പിൾ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും ആകാക്ഷയോടെ കൂടി നിന്ന ഉപഭോക്താക്കൾ ഏറെ ഉത്സാഹത്തിലായിരുന്നു. ടിം കുക്ക് തന്നെയാണ് ഉപഭോക്താക്കളെ കടയിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അദ്ദേഹം തയ്യാറായി.
മുംബൈയിലെ ഷോറൂമിനേക്കാൾ ചെറുതാണ് ഡൽഹിയിലെ ഷോറൂം. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് രാജ്യത്തെ ആദ്യത്തെ ആപ്പിൾ സ്റ്റോർ. മുംബൈയിൽ മൊത്തം വിൽപ്പനയുടെ ഒരു ഭാഗം അല്ലെങ്കിൽ 40 ലക്ഷം ഇതിൽ ഏതാണ് കൂടുതൽ അതാണ് ഷോറൂം വാടകയായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ടിം കുക്ക് നേരിട്ടും അല്ലാതെയും രണ്ടുലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തതായാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
#WATCH | People stand in queues at Delhi's Select City Walk Mall in Saket to witness the opening of Indiaâs second Apple Store. pic.twitter.com/9mwk5gZmlu
â ANI (@ANI) April 20, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


