ഡോ. സുമിത നന്ദന്‍ മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുമിത നന്ദനെ നിയമിച്ചു

ഡോ. സുമിത
Edited by :migrator
Last Updated :20 ജനുവരി 2024, 9:15 am IST

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുമിത നന്ദനെ നിയമിച്ചു. നേരത്തെ എംഡി & സിഇഒയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയും കോര്‍പ്പറേറ്റ് കോഓഡിനേഷന്‍ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 സെപ്റ്റംബര്‍ ഒന്നു വരെ ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ വിഭാഗത്തിന്റെ സിഇഒ പദവിയും വഹിച്ചു. കമ്പനിയുടെ ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ഡോ. സുമിത ചെന്നൈയിലെ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എംഎസ്) നേടിയ മെഡിക്കല്‍ പ്രൊഫഷനലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now