
പെണ്മക്കള് ഉള്ളവര്‍ ശ്രദ്ധിക്കൂ!, സര്‍ക്കാരിന്റെ സൗജന്യ വിവാഹ ധനസഹായമായി ലഭിക്കുക 70,000 രൂപ; അറിയേണ്ടതെല്ലാം
പെണ്മക്കളുള്ള രക്ഷിതാക്കള്‍ കല്യാണത്തിന്റെ ചെലവിനെ കുറിച്ച് ഓര്‍ത്ത് ആധി കൂട്ടേണ്ട

പെണ്മക്കളുള്ള രക്ഷിതാക്കള്‍ കല്യാണത്തിന്റെ ചെലവിനെ കുറിച്ച് ഓര്‍ത്ത് ഇനി ആധി കൂട്ടേണ്ട. പെണ്മക്കളുടെ വിവാഹത്തിനായി സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്കുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി സ്കീം. മുന്നാക്ക സമുദായത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്മക്കളുള്ള രക്ഷിതാക്കള്‍ക്കായി സര്‍ക്കാര്‍ ഒരു നിശ്ചിത തുക വിവാഹ ധനസഹായമായി നല്കുന്ന പദ്ധതിയാണിത്. എന്നാല്‍ നിശ്ചിത സമയത്ത് അപേക്ഷ ക്ഷണിച്ചാണ് ധന സഹായം നല്‍കുന്നത്. ഇത് എല്ലാ വര്‍ഷവും നടപ്പിലാക്കുന്ന പദ്ധതിയാണ്. കേരള മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് വഴിയാണ് ഇത് നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ അറിയിപ്പുകള് ഇടയ്ക്കിടെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ തവണ 2025 ജനുവരി ഒന്നിനും 2025 ഒക്ടോബര്‍ 31നും ഇടയില്‍ വിവാഹിതരായിട്ടുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചാണ് ധനസഹായം നല്‍കിയത്.
മംഗല്യ സമുന്നതി പദ്ധതി
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്കുന്ന പദ്ധതിയാണ് 'മംഗല്യ സമുന്നതി'. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള, മുന്‍ഗണന എഎവൈ, മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത സമയത്താണ് ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുക. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. ലഭ്യമാകുന്ന അപേക്ഷകളില്‍നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിലെ യോഗ്യരായവര്‍ക്ക്, സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ വെബ്സൈറ്റായ www.kswcfല്‍ ലഭിക്കും.
ലക്ഷ്യം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുക.
ധനസഹായം: 70,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.
അര്‍ഹത: ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ മുന്‍ഗണന എഎവൈ (AAY- മഞ്ഞ കാര്‍ഡ്), മുന്‍ഗണന ( പിങ്ക് കാര്‍ഡ്) വിഭാഗങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ടത്: പെണ്‍കുട്ടിയുടെ രക്ഷിതാവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: നിശ്ചിത സമയത്താണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ധനസഹായം നല്കുന്ന രീതി: ലഭ്യമായ അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടിനനുസരിച്ച് ധനസഹായം അനുവദിക്കും.
വിവാഹിതയായ പെണ്‍കുട്ടിയുടെ പ്രായം വിവാഹ തീയതിയില്‍ 18 വയസോ അതിന് മുകളിലോ ആയിരിക്കണം.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
mangalya samunnathi scheme, Financial assistance to parents of married girls
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; ലോകകേരള സഭയ്ക്ക് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി


