
ഒലിച്ചുപോയത് 94,433 കോടി രൂപ, ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ടിസിഎസും റിലയന്‍സും 'റെഡില്‍'
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 94,433 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ്, റിലയന്‍സ് ഓഹരികളാണ്.
കഴിഞ്ഞയാഴ്ച സെന്‍സെക്സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. ടിസിഎസ്, റിലയന്‍സ് എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ഐസി എന്നിവ നേട്ടം ഉണ്ടാക്കി.
കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ടിസിഎസിന് ഉണ്ടായ നഷ്ടം 27,334 കോടിയാണ്. 11,54,115 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ആണ് തൊട്ടുപിന്നില്‍. റിലയന്‍സിന് 24,358 കോടിയാണ് നഷ്ടമായത്. 19,98,543 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 20,051 കോടി, ഭാരതി എയര്‍ടെല്‍ 11,888.89 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,330 കോടി, ഇന്‍ഫോസിസ് 3,468 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.
അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 13,208 കോടിയുടെ വര്‍ധന ഉണ്ടായി. 7,34, 763 കോടിയായാണ് വിപണി മൂല്യം ഉയര്‍ന്നത്. ബജാജ് ഫിനാന്‍സ് 5,282 കോടി, ഐസിഐസിഐ ബാങ്ക് 3,095 കോടി, എല്‍ഐസി 506 കോടി, എന്നിങ്ങനെയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്‍പന്തിയില്‍.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Market valuation of 6 of top-10 most valued firms slumps Rs 94,433 crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍

