
ഒഴുകിയെത്തിയത് 1.83 ലക്ഷം കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന; തിളങ്ങി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. ബജറ്റ് പ്രമാണിച്ച് ശനിയാഴ്ച വരെ നീണ്ട ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.83 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ബിഎസ്ഇ സെന്‍സെക്സ് 1315 പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റിയില്‍ 389 പോയിന്റിന്റെ നേട്ടം ഉണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാത്രം വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന 32,471 കോടിയാണ്. 5,89,066 കോടിയായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക് 32,303 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 30,822 കോടി, ഐടിസി 26,212 കോടി, റിലയന്‍സ് 25,373 കോടി, എസ്ബിഐ 19,411 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.
അതേസമയം ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 28,058 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 14,73,918 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. എയര്‍ടെല്‍ 11,211 കോടി, ഇന്‍ഫോസിസ് 9,653 കോടി എന്നിങ്ങനെയാണ് മറ്റു രണ്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍
