
ട്രംപ് നയത്തില്‍ ഒലിച്ചുപോയത് 2.24 ലക്ഷം കോടി; എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്, പൊള്ളി റിലയന്‍സ്, എച്ച്ഡിഎഫ്സി ഓഹരികള്‍
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്.

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് അടക്കമുള്ള കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,24,630 കോടിയുടെ കുറവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 1497 പോയിന്റ് ആണ് ഇടിഞ്ഞത്. 1.84 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി എന്നിവയ്ക്ക് പുറമേ ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, എല്‍ഐസി ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ നേട്ടം സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് കഴിഞ്ഞയാഴ്ച ഓഹരി വിപണിയെ സ്വാധീനിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാത്രം വിപണി മൂല്യത്തില്‍ 70,707 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18,36,424 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 47,482 കോടി, ഐസിഐസിഐ ബാങ്ക് 27,135 കോടി, ഭാരതി എയര്‍ടെല്‍ 24,946 കോടി, എല്‍ഐസി 23,655 കോടി, എസ്ബിഐ 12,692 കോടി, ബജാജ് ഫിനാന്‍സ് 10,471 കോടി, ഇന്‍ഫോസിസ് 7,540 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,125 കോടിയുടെ വര്‍ധന ഉണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,318 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്സി ബാങ്ക് തന്നെയാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
market valuation of eight of the top-10 most valued firms eroded by Rs 2,24,630 crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍


