ഒഴുകിയെത്തിയത് 1.69 ലക്ഷം കോടി രൂപ; എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന, നേട്ടം ഉണ്ടാക്കി ബജാജ് ഫിനാന്‍സ്

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന.

share market
share marketപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :14 സെപ്റ്റംബർ 2025, 3:09 pm IST

മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. 1.69 ലക്ഷം കോടി രൂപയാണ് ഈ എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 1,193 പോയിന്റ് ആണ് മുന്നേറിയത്. 1.47 ശതമാനത്തിന്റെ വര്‍ധന. ബജാജ് ഫിനാന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 40,788 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവ നഷ്ടം നേരിട്ടു.

ഇന്‍ഫോസിസ് 33,736 കോടി, ടിസിഎസ് 30,970 കോടി, റിലയന്‍സ് 27,741 കോടി, എസ്ബിഐ 15,092 കോടി, ഐസിഐസിഐ ബാങ്ക് 10,644 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 12,429 കോടിയുടെയും എല്‍ഐസിക്ക് 1,454 കോടിയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്.

News Now

Summary

market valuation of eight of the top-10 most valued firms jumped; Bajaj Finance biggest gainer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates