
ഒഴുകിയെത്തിയത് ഒരു ലക്ഷം കോടിയില്‍പ്പരം രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, നേട്ടം ഉണ്ടാക്കി റിലയന്‍സും ബജാജ് ഫിനാന്‍സും
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,06,250 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്സ് 901 പോയിന്റ് ആണ് മുന്നേറിയത്. 1.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബജാജ് ഫിനാന്‍സ് 37,960 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 5,83,451 കോടിയായാണ് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. 23,343 കോടിയുടെ വര്‍ധനയോടെ റിലയന്‍സിന്റെ വിപണി മൂല്യം 18,59,767 കോടിയായാണ് വര്‍ധിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക് 17,580 കോടി, എല്‍ഐസി 15,559 കോടി, എസ്ബിഐ 4,246 കോടി, ഭാരതി എയര്‍ടെല്‍ 4,134 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. യഥാക്രമം 13,007 കോടി, 10,427 കോടി, 6,296 കോടി എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.അതേസമയം റിലയന്‍സ് തന്നെയാണ് ഈ ആഴ്ചയും വിപണി മൂല്യത്തില്‍ ഒന്നാമത് നില്ക്കുന്ന കമ്പനി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
market valuation of seven of the top-10 most valued firms jumped Rs 1 lakh cr; Bajaj Finance, Reliance major gainers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍


