ഒഴുകിയെത്തിയത് 1.18 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, നേട്ടം സ്വന്തമാക്കി എസ്ബിഐയും എയര്‍ടെലും

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

share market
share market AI image
Edited by :dhanojam
Last Updated :21 സെപ്റ്റംബർ 2025, 2:15 pm IST

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,18,328 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.എസ്ബിഐയും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 721 പോയിന്റ് ആണ് കുതിച്ചത്. എസ്ബിഐയ്ക്കും ഭാരതി എയര്‍ടെല്ലിനും പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്‌സി ബാങ്കും ടിസിഎസും ഇന്‍ഫോസിസും എല്‍ഐസിയുമാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

എസ്ബിഐയുടെ മാത്രം വിപണി മൂല്യത്തില്‍ 35,953 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ 33,214 കോടി, റിലയന്‍സ് 17,389 കോടി, ടിസിഎസ് 12,952 കോടി, എല്‍ഐസി 12,460 കോടി, ഇന്‍ഫോസിസ് 6,127 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യത്തില്‍ 6,346 കോടിയുടേയും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 5,039 കോടിയുടേയും ഐസിഐസിഐ ബാങ്കിന് 10,707 കോടിയുടേയും ഇടിവ് നേരിട്ടു. വിപണി മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് മുന്നില്‍.

News Now

Summary

Market valuation of seven of top-10 most valued firms jumps by 1.18 lakh crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates