
ഇലക്ട്രിക് സണ്‍റൂഫ്, സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്; പുതിയ ബ്രെസ്സ ഈ മാസം അവസാനം, ബുക്കിംഗ് ആരംഭിച്ചു
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം. ബ്രെസ്സയുടെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഒരുപാട് പുതിയ ഫീച്ചറുകളുമായാണ് ബ്രെസ്സയുടെ പുതിയ പതിപ്പ് വരുന്നത്. ഇലക്ട്രിക് സണ്‍റൂഫ് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപകല്‍പ്പന ചെയ്ത പുതിയ ബ്രെസ്സയില്‍ യാത്രാ സൗകര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷന് ഉള്‍പ്പെടെ യാത്ര സുഗമമാക്കുന്നതിനുള്ള നിരവധി പുതുമയേറിയ സംവിധാനങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 11000 രൂപ മുന്‍കൂര്‍ അടച്ച് ബ്രെസ്സ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.
2016ലാണ് ബ്രെസ്സ ആദ്യമായി അവതരിപ്പിച്ചത്. കോംപാക്ട് എസ് യുവി വിഭാഗത്തിലെ പ്രമുഖ മോഡലാണ് ബ്രെസ്സ. ആറുവര്‍ഷം കൊണ്ട് 7.5ലക്ഷം കാറുകളാണ് വിറ്റഴിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



