മാരുതി കാറുകള്‍ക്കു വില കൂട്ടുന്നു

മാരുതി കാറുകള്‍ക്കു വില കൂട്ടുന്നു

മാരുതി സ്വിഫ്റ്റ്
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി എല്ലാ മോഡലുകള്‍ക്കും വില കൂട്ടുന്നു. ഉത്പാദന ചെലവ് ഏറിയതിനാല്‍ അടുത്ത മാസം മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി വാഹന നിര്‍മാണ ചെലവ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണന്ന് മാരുതി പറയുന്നു. ഇതില്‍ ഒരു പങ്ക് ഉപഭോക്താക്കള്‍ വഹിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സെപ്റ്റംബര്‍ മുതല്‍ കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് ഫയലിങ്ങില്‍ ഫറയുന്നു.

2.99 ലക്ഷം രൂപ വില വരുന്ന ഓള്‍ട്ടോ മുതല്‍ 12.39 ലക്ഷം വരുന്ന എസ് ക്രോസ് വരെയുള്ള മോഡലുകളാണ് മാരുതി വിപണിയില്‍ ഇറക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now