
നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; 81,151 കോടിയുടെ കുതിപ്പ്; ഐസിഐസിഐ, എച്ച്ഡിഎഫ്സി ഓഹരികള്‍ നേട്ടത്തില്‍
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 81,151 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 156 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്ക് പുറമേ ഭാരതി എയര്‍ടെല്‍, എസ്ബിഐ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക് മാത്രം 28,495 കോടിയുടെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 8,90, 191 കോടിയായി ഉയര്‍ന്നു. 23,579 കോടിയുടെ വര്‍ധനയോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 12,82,848 കോടിയായി ഉയര്‍ന്നു. എസ്ബിഐ 17,804 കോടി, ഭാരതി എയര്‍ടെല്‍ 11,272 കോടി എന്നിങ്ങനെയാണ് മറ്റു രണ്ടു ഓഹരികളുടെ നേട്ടം.
അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഇന്‍ഫോസിസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി ഓഹരികള്‍ നഷ്ടം നേരിട്ടു. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 76,622 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇന്‍ഫോസിസിന് മാത്രം 23,314 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 16,645 കോടിയുടെ നഷ്ടത്തോടെ, റിലയന്‍സിന്റെ വിപണി മൂല്യം 18,38,721 കോടിയായി താഴ്ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍
