
ഒലിച്ചുപോയത് 1.36 ലക്ഷം കോടി; ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്, പൊള്ളി റിലയന്‍സ്
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്.

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,36,151 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ആണ്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം ടിസിഎസ്, എസ്ബിഐ, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 34,710 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 18,51, 174 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 29,722 കോടി, ഐസിഐസിഐ ബാങ്ക് 24,719 കോടി, ഇന്‍ഫോസിസ് 19,504 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
WHAT TO READ NEXT

അക്കൗണ്ട് ഐസിഐസിഐ ആണോ? മിനിമം ബാലന്‍സ് ഇനി 50,000 രൂപ വേണം
അതേസമയം എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 17,678 കോടിയുടെ വര്‍ധന ഉണ്ടായി. 5,77,187 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,360 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം മൂല്യമുള്ള കമ്പനി. എച്ച്ഡിഎഫ്സിയും ടിസിഎസുമാണ് തൊട്ടുപിന്നില്‍.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Mcap of 6 of top-10 valued firms erodes by Rs 1.36 lakh crore; Reliance hit hard
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

